കർണാടകയിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പിന്നെ നമ്മൾക്കെന്താ കൂട്ടിയാൽ ?

കർണാടകയിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പിന്നെ നമ്മൾക്കെന്താ കൂട്ടിയാൽ ?
May 2, 2026 01:21 PM | By PointViews Editor

ബെംഗളൂരു: പാചകവാതക വിലവർദ്ധനവിന് പിന്നാലെ കർണാടകയിലെ ജനങ്ങൾക്ക് ആഘാതമായി വൈദ്യുതി നിരക്കിലും വർധനവ് രേഖപ്പെടുത്തി. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെഇആർസി) വൈദ്യുതി വില വർധിപ്പിക്കാൻ ഉത്തരവിട്ടതോടെ ഓരോ യൂണിറ്റ് വൈദ്യുതി ഉപഭോഗത്തിനും ഉപഭോക്താക്കൾ 56 പൈസ കൂടി അധികമായി നൽകേണ്ടി വരും.

പുതുക്കിയ ഈ താരിഫ് മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നു.

2024-25 സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ കുറവ് നികത്തുന്നതിനായി 'ട്രൂ അപ്പ് ചാർജുകൾ' എന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ നിരക്ക് വർദ്ധനവ് നടപ്പിലാക്കുന്നത്. ബെസ്കോം ആകെ 34,087.94 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാർത്ഥ വരുമാനം 32,019.56 കോടി രൂപ മാത്രമായിരുന്നു. ഇതേത്തുടർന്നുണ്ടായ 2,068.38 കോടി രൂപയുടെ വലിയ വരുമാന കുറവ് നികത്തുന്നതിനായി എസ്കോം സമർപ്പിച്ച താരിഫ് വർദ്ധനവിനുള്ള നിർദ്ദേശം കെഇആർസി അംഗീകരിക്കുകയായിരുന്നു.പുതുക്കിയ നിരക്ക് പ്രകാരം മെയ് മാസത്തിൽ വരുന്ന വൈദ്യുതി ബില്ലുകളിൽ യൂണിറ്റിന് 56 പൈസ അധികമായി ഈടാക്കും. ഈ അധിക തുക 2026-27 സാമ്പത്തിക വർഷം മുഴുവൻ ബാധകമായിരിക്കുമെന്നും 2027 ഏപ്രിൽ 30 വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വൈദ്യുതി താരിഫ് വർദ്ധനവ് ഗാർഹിക ഉപഭോക്താക്കളെ മാത്രമല്ല, വാണിജ്യ, വ്യാവസായിക മേഖലയിലുള്ളവരെയും ഒരുപോലെ ബാധിക്കും. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടിയ സ്ഥിതിക്ക് നമ്മൾക്കും കൂട്ടാമല്ലോ എന്ന ന്യായീകരണം വന്നോ ?

Electricity rates have been increased in Karnataka. What if we get more?

Related Stories
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

May 17, 2026 06:26 AM

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല നാറ്റിക്കുമോ?

ചെന്നിത്തല - വിജയൻ - ബിജെപി ഡീൽ? നിലപാടുകളുടെ രാജകുമാരൻ്റെ സർക്കാരിനെ ചെന്നിത്തല...

Read More >>
മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

May 17, 2026 06:00 AM

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി കേട്ടോ.....

മാറാത്തത് മാറി തുടങ്ങീട്ടുണ്ട് കേട്ടോ..... വനം വകുപ്പ് വിസ്ത ക്ലിയറൻസ് തുടങ്ങി...

Read More >>
Top Stories